Kerala

പാലക്കാട് ഒലവക്കോട് ഹോട്ടലിന്റെ മാലിന്യക്കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു

പാലക്കാട് മാലിന്യക്കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു. കല്ലേക്കുളങ്ങര സ്വദേശി സുജീന്ദ്രനാണ് മരിച്ചത്. ഒലവക്കോട് ഉമ്മിനിയിലാണ് സംഭവം. ഉമ്മനി ഹൈസ്‌കൂളിലന് എതിർവശത്തുള്ള ഹോട്ടലിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെയാണ് അപകടം

ഹോട്ടലിലെ മലിന ജലം ഈ കുഴയിലേക്കാണ് എത്തുക. രണ്ട് ദിവസമായി ഡ്രെയ്‌നേജ് സംവിധാനത്തിന് പ്രശ്‌നം നേരിട്ടതോടെയാണ് ഹോട്ടലുടമ ശുചീകരണ തൊഴിലാളിയായ സുജീന്ദ്രന്റെ സേവനം തേടിയത്.

സുജീന്ദ്രൻ ഡ്രെയിനേജ് കുഴിയിൽ ഇറങ്ങിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നീട് അനങ്ങാനാകാത്ത അവസ്ഥയായി. ഇതോടെ ഹോട്ടലുടമയും കുഴിയിലിറങ്ങി സുജീന്ദ്രനെ രക്ഷിക്കാൻ ശ്രമിച്ചു.

ഹോട്ടലുടമക്കും അസ്വസ്ഥത തുടങ്ങിയതോടെ നാട്ടുകാർ എത്തി ഇയാളെ പുറത്തെത്തിച്ചു. പക്ഷേ സുജീന്ദ്രൻ കുഴിയിൽ കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തി സുജീന്ദ്രനെ പുറത്ത് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

The post പാലക്കാട് ഒലവക്കോട് ഹോട്ടലിന്റെ മാലിന്യക്കുഴിയിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു appeared first on Metro Journal Online.

See also  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീക്ക് കഠിന തടവും പിഴയും ശിക്ഷ

Related Articles

Back to top button