Kerala

ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സമീപിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി മറ്റൊരു യുവതി

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ശല്യത്തെ കുറിച്ച് ആരോപണമുന്നയിച്ച് കൂടുതൽ യുവതികൾ രംഗത്ത്. ലൈംഗിക ഉദ്ദേശ്യത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ സമീപിച്ചെന്ന് യുവതി ആരോപിച്ചു. ആദ്യം വിവാഹാഭ്യർഥന നടത്തിയ രാഹുൽ പിന്നീട് അതിൽ നിന്ന് പിൻമാറി. സമ്മർദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് രാഹുൽ പറഞ്ഞെന്നും യുവതി പറയുന്നു

പരാതിപ്പെടുമെന്ന് അറിയിച്ചപ്പോൾ ഐ ഡോണ്ട് കെയർ എന്നായിരുന്നു മറുപടി. 2023ലാണ് ഇൻസ്റ്റഗ്രാം വഴി മെസേജ് അയക്കുന്നത്. പിന്നീട് നമ്പർ വാങ്ങി. പിന്നാലെ ടെലഗ്രാം വഴി മെസേജ് അയക്കാൻ തുടങ്ങി. ടൈമർ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്.

ആദ്യം മുതലെ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി. താത്പര്യമില്ലെന്ന് പറഞ്ഞപ്പോൾ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സംസാരിച്ചു. അശ്ലീല സന്ദേശങ്ങൾ അയച്ചു. വിവാഹം ചെയ്യണമെന്ന് സമ്മർദം ചെലുത്തിയാൽ ആത്മഹത്യ ചെയ്യുമെന്ന് രാഹുൽ പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു.

The post ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സമീപിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി മറ്റൊരു യുവതി appeared first on Metro Journal Online.

See also  ട്രെയിനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിലെ സീറ്റിൽ രക്തക്കറ

Related Articles

Back to top button