Kerala
മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ ഒളിവിൽ

പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ റിസോർട്ടിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ റിസോർട്ട് ഉടമ ഒളിവിൽ. വെസ്‌റ്റേൺ ഗേറ്റ് വേയ്‌സ് ഉടമ പ്രഭുവിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
അതേസമയം യുവാവിനെ പൂട്ടിയിട്ടതായി വിവരം നൽകിയ ആളെയും കാണാനില്ലെന്ന് പരാതി ലഭിച്ചു. തിരുന്നാവ കരസു എന്ന വയോധികനെയാണ് കാണാതായത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി റിസോർട്ട് ഉടമയാണെന്ന് ഇയാൾ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്
മുതലമടയിലെ ഫാം സ്റ്റേയിലാണ് ആദിവാസി യുവാവിനെ ആറ് ദിവസത്തോളം പൂട്ടിയിട്ടത്. പട്ടിണിക്കിട്ടും മർദിച്ചുമായിരുന്നു ക്രൂരത. ഒടുവിൽ പോലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
The post മുതലമടയിൽ ആദിവാസി യുവാവിനെ പൂട്ടിയിട്ട സംഭവം; റിസോർട്ട് ഉടമ ഒളിവിൽ appeared first on Metro Journal Online.



