Kerala

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാറക്കൽ അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ‌, വി.ഇ. ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി നിർദേശിച്ചിരിക്കുന്നത്. പി.കെ. ബഷീറിനെ മന്ത്രിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഞ്ച് മന്ത്രിമാർ എന്ന നിർദേശത്തിൽ ഉറച്ചു നിന്നു കൊണ്ടാണ് ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നാല് മന്ത്രിസ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് നിർദേശിച്ചിരിക്കുന്നത്. വിഷയത്തിൽ ഇനിയും ചർച്ച നടക്കുമെന്ന് പിഎംഎ സലാം അറിയിച്ചു.

അതേസമയം രണ്ട് മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ് ജെ വിഭാഗം. തെരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിന് രണ്ടു സീറ്റുകൾ വിട്ടു കൊടുത്തിരുന്നുവെന്നാണ് കേരള കോൺഗ്രസ് ഉന്നയിക്കുന്ന വാദം. ഞായറാഴ്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്കു കൈമാറുമെന്ന് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.

See also  ബാഗല്ലൂരിലേക്ക് കടക്കാൻ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു

Related Articles

Back to top button