Kerala

പരാതി ഇല്ലാതെ തന്നെ രാഹുൽ രാജിവെച്ചല്ലോ; കോൺഗ്രസിനെ ധാർമികത പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. നിയമപരമായി രാഹുലിനെതിരെ ഒരു പരാതിയുമില്ല. രാഹുൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി പറമ്പിൽ വടകരയിൽ പറഞ്ഞു

കോടതി വിധിയോ എഫ്‌ഐആറോ ഇല്ലാതെ തന്നെ ആരോപണം ഉയർന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർ പക്ഷം വിമർശനം തുടരുന്നതാണ് കണ്ടത്.

ഈ വിമർശനങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ല. സർക്കാരിന്റെ പരാജയങ്ങൾ തുറന്നു കാണിക്കുന്ന പ്രവർത്തനങ്ങൾ തുടരും. കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമുണ്ടെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

The post പരാതി ഇല്ലാതെ തന്നെ രാഹുൽ രാജിവെച്ചല്ലോ; കോൺഗ്രസിനെ ധാർമികത പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ appeared first on Metro Journal Online.

See also  രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ട; BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല: രത്തൻ യു.കേൽക്കർ

Related Articles

Back to top button