Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്‌പെൻഷൻ സണ്ണി ജോസഫിന്റെ ക്രൂക്കഡ് ബുദ്ധി; സതീശനിട്ടുള്ള പണിയെന്ന് സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി സജി ചെറിയാൻ. സസ്‌പെൻഷൻ നടപടികൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ”ക്രൂക്കഡ് ബുദ്ധിയുടെ” ഭാഗമാണെന്നും സജി ചെറിയാൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ബുദ്ധിമാനായിരുന്നുവെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. കെ. കരുണാകരന്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് രാഹുൽ. രാഷ്ട്രീയ എതിരാളികൾക്കെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണെന്നും സജി ചെറിയാൻ വിമർശിച്ചു

താൻ മുമ്പ് രാജിവെച്ചത് ധാർമികത ഉയർത്തിപ്പിടിച്ചാണെന്നും മന്ത്രി പറഞ്ഞു.
രാഹുലിനെ കൈകാര്യം ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായാണ് രാജിക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉയർന്നുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി

 

The post രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്‌പെൻഷൻ സണ്ണി ജോസഫിന്റെ ക്രൂക്കഡ് ബുദ്ധി; സതീശനിട്ടുള്ള പണിയെന്ന് സജി ചെറിയാൻ appeared first on Metro Journal Online.

See also  സ്വർണപ്പാളി വിഷയത്തിലും കേരളം നമ്പർ വൺ ആണോ; വിമർശനവുമായി ജി സുധാകരൻ

Related Articles

Back to top button