Kerala

രാമനാട്ടുകരയിൽ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതി ചെന്നൈയിൽ പിടിയിൽ

രാമനാട്ടുകരയിൽ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് റിയാസിനെ പോലീസ് പിടികൂടിയത്. ഫറോക്കിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്

ഓഗസ്റ്റ് 19നായിരുന്നു സംഭവം. ടെക്‌സ്‌റ്റൈൽസ് ജീവനക്കാരിയായ പെൺകുട്ടിയെ കടയിൽ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ വീടിന് അരികിൽ ഇറക്കിവിട്ടു. ബന്ധുക്കളുടെ പരാതിയിൽ ഫറോക്ക് പോലീസാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

ഒഡീഷയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടിയിലായത്. 2019ൽ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും റിയാസ് പ്രതിയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകയെ പീഡിപ്പിച്ചെന്നായിരുന്നു ഈ കേസ്.

The post രാമനാട്ടുകരയിൽ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതി ചെന്നൈയിൽ പിടിയിൽ appeared first on Metro Journal Online.

See also  ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജൻ

Related Articles

Back to top button