Kerala
ബലാത്സംഗ കേസ്; വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു.
വേടന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരി സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹത്തിൽ നിന്ന് വേടൻ പിൻമാറിയെന്നാണ് പരാതിക്കാരി കോടതിയിൽ ആവർത്തിച്ചത്.
എന്നാൽ വിവാഹ വാഗ്ദാനം നൽകിയെന്നത് കൊണ്ട് മാത്രം ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വേടൻ ഒളിവിലാണെന്നാണ് പോലീസ് കോടതിയിൽ പറയുന്നത്.
The post ബലാത്സംഗ കേസ്; വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും appeared first on Metro Journal Online.