Kerala

തോട്ടപ്പള്ളിയിലെ 60കാരിയുടെ കൊലപാതകം: ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം, കൊലക്കുറ്റം ഒഴിവാക്കി

തോട്ടപ്പള്ളിയിലെ 60കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കരിന് ജാമ്യം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

ആദ്യ റിമാൻഡ് റിപ്പോർട്ടിൽ അബൂബക്കർ മാത്രമാണ് കൊലയാളിയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിപ്പോർട്ടിൽ ഇല്ലായിരുന്നു. പിന്നീടാണ് കൊല നടത്തിയത് അബൂബക്കർ അല്ലെന്ന് തെളിഞ്ഞതും യഥാർഥ പ്രതികളിലേക്ക് എത്തിയതും

യഥാർഥ പ്രതികളായ സൈനുൽ ആബ്ദിൻ, ഭാര്യ അനീഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പ്രിതകൾ പറയുന്നത്. കവർച്ചക്കും കൊലപാതകത്തിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.

See also  താൻ പാർട്ടി വിട്ട ശേഷം വി ജോയിക്ക് വട്ടായി; സകല ബോധവും പോയ പോലെയെന്ന് മധു മുല്ലശ്ശേരി

Related Articles

Back to top button