Kerala

തൃശ്ശൂരിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു

തൃശ്ശൂരിൽ ട്രെയിനിൽ യാത്ര ചെയ്യവെ പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു. പട്ടാമ്പി സ്വദേശി വിഷ്ണു(19) ആണ് മരിച്ചത്. പട്ടാമ്പി എസ് എൻ ജി എസ് കോളജിലെ ബികോം വിദ്യാർഥിയാണ്.

ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറൽ കോച്ചിൽ നിന്നുമാണ് വിദ്യാർഥി വീണത്. ഇരിഞ്ഞാലക്കുടയിൽ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടെ തൃശ്ശൂർ മിഠായി ഗേറ്റിന് സമീപമായിരുന്നു സംഭവം.

സുഹൃത്തുമൊന്നിച്ച് വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തിൽ പുറത്തേക്ക് വീഴുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

See also  എ കെ ശശീന്ദ്രൻ തുടർന്നേക്കും; എൻസിപിയിലെ മന്ത്രി മാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി

Related Articles

Back to top button