Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടുന്ന അഞ്ചാമത്തെ ഫോൺ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്.

ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ മൊബൈൽ ആണ് ജയിലിൽ നിന്നും പിടികൂടുന്നത്. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എത്തിച്ചു നൽകുന്ന സംഘത്തിലെ ഒരാൾ പിടിയിലായിരുന്നു.

സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നൽകുന്നതിന് പുറത്ത് വൻ ശൃംഖല പ്രവർത്തിക്കുന്നതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു.

 

 

The post കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടുന്ന അഞ്ചാമത്തെ ഫോൺ appeared first on Metro Journal Online.

See also  വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല; 2 കിലോമീറ്റർ കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു: കോഴിക്കോട് സ്വകാര്യ ബസിന് പിഴ ചുമത്തി

Related Articles

Back to top button