ലൈംഗിക പീഡനാരോപണം: സി കൃഷ്ണകുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡനാരോപണം ആവർത്തിച്ച് പരാതിക്കാരി. ബി ജെ പി നേതാവ് സി കൃഷ്ണകുമാർ തന്നെ വലിച്ചിഴച്ച് മർദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പീഡനപരാതി നൽകിയ യുവതി വാർത്താ കുറിപ്പിൽ വെളിപ്പെടുത്തി.
നൂറുകണക്കിന് പേരുടെ മുന്നിൽവച്ചായിരുന്നു അതിക്രമം. സുരേഷ്‌ഗോപിയാണ് ചികിത്സക്ക് പണം നൽകിയത്. ബി ജെ പി സംസ്ഥാന അധ്യക്ഷന് അയച്ച പരാതി ചോർത്തിയത് താനല്ലെന്നും യുവതി വ്യക്തമാക്കി. കേസ് പോലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും യുവതി പറയുന്നു.
2014 ൽ ഒരു പീഡനശ്രമം ഉണ്ടാകുന്നു. എഫ് ഐ ആറിലും കോടതിയിൽ കൊടുത്ത മൊഴിയിലും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കൃത്യമായി പറഞ്ഞതാണ്. പോലീസ് കൃത്യമായി അന്വേഷിക്കാത്തത് കൊണ്ടാണ് ഒരു നടപടിയും ഇല്ലാതെ പോയതെന്ന് പരാതിക്കാരി പറയുന്നു.
The post ലൈംഗിക പീഡനാരോപണം: സി കൃഷ്ണകുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി appeared first on Metro Journal Online.