Kerala

വാമനപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; 11 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം വാമനപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. പരപ്പാറ നോബിൾ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. 

15 കുട്ടികളാണ് അപകടസമയം ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

കുട്ടികളെ വാമനപുരം പിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. വണ്ടി തിരിക്കാനായി പിന്നോട്ട് എടുത്തപ്പോഴാണ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞത്.
 

See also  വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ

Related Articles

Back to top button