Kerala

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ; മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നതായി കുടുംബം

വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവത്തിങ്കൽ മേരിയാണ്(67) മരിച്ചത്. ഭർത്താവ് ചാക്കോ ഇന്ന് രാവിലെ പള്ളിയിൽ പോയ സമയത്താണ് സംഭവം. ചാക്കോ ഏഴെ മുക്കാലോടെ തിരികെ വന്നപ്പോൾ വീടിന്റെ ഇരുവാതിലുകളും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി. ഇതോടെയാണ് ഇടത് കൈകാലുകൾ സ്വയം വെട്ടി മുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് മാനസിക ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

See also  മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയത് മരണത്തിലേക്ക്; അനുവിന്റെയും നിഖിലിന്റെയും വിവാഹം കഴിഞ്ഞിട്ട് 15 ദിവസം മാത്രം

Related Articles

Back to top button