Kerala

കോടിയേരിയുടെ മരണശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; പിബി അംഗത്തിൽ നിന്ന് ക്രൂരമായ അവഗണന: തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണൻ

കോടിയേരിയുടെ മരണശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; പിബി അംഗത്തിൽ നിന്ന് ക്രൂരമായ അവഗണന”– തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണൻ.

സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് വിനോദിനി പറയുന്നു. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെയൊപ്പമുണ്ട്’ എന്ന് പോലും ആരും പറഞ്ഞിട്ടില്ലെന്ന് വിനോദിനി അഭിമുഖത്തില്‍ പറയുന്നു. പിണറായി വിജയന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുയും തിരിച്ചുവിളിക്കുകയും ചെയ്യും. താന്‍ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണ ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനം എങ്ങനെയായിരുന്നു എന്ന ചോദ്യത്തോടായിരുന്നു വിനോദിനി ബാലകൃഷ്ണന്റെ മറുപടി.

See also  സിഎംആർഎൽ ചീഫ് ജനറൽ മാനേജരെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

Related Articles

Back to top button