Kerala

യുവതിയെ പറ്റിച്ച് ആറ് പവൻ സ്വർണവും പണവും കവർന്നു; ഭിന്നശേഷിക്കാരായ രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറത്ത് യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ബധിരരും മൂകരുമായ രണ്ട് പേർ അറസ്റ്റിൽ. ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ്(26), ചാലിശ്ശേരി ആലിക്കര സ്വദേശി മേലേതലക്കൽ ബാസിൽ(28) എന്നിവരാണ് അറസ്റ്റിലായത്.

കേൾവിയും സംസാരശേഷിയുമില്ലാത്ത ഇവർ തങ്ങളുടെ അവസ്ഥ മറയാക്കിയാണ് യുവതിയിൽ നിന്ന് ആറ് പവൻ ആഭരണങ്ങളും 52,000 രൂപയും തട്ടിയെടുത്ത് രക്ഷപ്പെട്ടത്. വിവരം ലഭിച്ചതോടെ പോലീസ് ഇവരെ പിന്തുടർന്നു.

ഇവരെ പോലീസ് തടഞ്ഞെങ്കിലും തങ്ങളുടെ അവസ്ഥ കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവർ തന്നെയാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ വിറ്റ കടയിൽ നിന്ന് തിരിച്ചെടുത്തു.

See also  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച വണ്ടൂർ സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണം

Related Articles

Back to top button