Kerala

മുഖ്യമന്ത്രിക്കെതിരെ അശ്ലീല ചുവയുള്ള വീഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്. നിയമവിരുദ്ധ പ്രവർത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസ് 192.

ഇന്നലെ യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ച വീഡിയോ ആണ് കേസിന് കാരണമെന്ന് സൈബർ പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമായ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ അഭിപ്രായങ്ങളോടുള്ള പ്രതികരണമായാണ് വീഡിയോ. സോളാർ കേസ് പ്രതിയായ വനിതയുമായി ബന്ധപ്പെടുത്തിയും വീഡിയോയിൽ പരാമർശങ്ങളുണ്ട്.

The post മുഖ്യമന്ത്രിക്കെതിരെ അശ്ലീല ചുവയുള്ള വീഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ് appeared first on Metro Journal Online.

See also  സാദിഖലി തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ വിമർശനമെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button