Kerala

കോഴിക്കോട് നൈറ്റ് പട്രോളിംഗിനിടെ പോലീസിന് നേരെ ആക്രമണം; ഒരു പോലീസുകാരന് പരുക്ക്

നൈറ്റ് പട്രോളിംഗിനിടെ കോഴിക്കോട് നഗരത്തിൽ പോലീസുകാർക്ക് നേരെ ആക്രമണം. നടക്കാവ് സ്‌റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് നേരെയാണ് ആക്രമണം നടന്നത്.

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ ഒരു പോലീസുകാരന് പരുക്കേറ്റു. ബൈക്കിലെത്തിയ രണ്ട് പേരാണ് പോലീസുകാരെ ആക്രമിച്ചത്

കോഴിക്കോട് സരോവരം പാർക്കിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികളെ ഇതുവരെ പിടികൂടാനായിട്ടില്ല

See also  മണ്ണാർക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ

Related Articles

Back to top button