Kerala
പത്തനംതിട്ട അടൂരിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട അടൂരിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ(51) ആണ് മരിച്ചത്.
കുടുംബസമേതം ക്യാമ്പ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ.
മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.
The post പത്തനംതിട്ട അടൂരിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.