Kerala

പികെ ശശി വിദേശയാത്രയ്ക്ക്; പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കില്ല

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെടിഡിസി ചെയർമാൻ പികെ ശശി ഇല്ല. അന്താരാഷ്ട്ര വാണിജ്യ മേളയിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകി. ഗുരുതര ആരോപണങ്ങൾ ഉയർന്ന ശശിയെ പ്രചാരണത്തിന് എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാകും വിദേശത്തേക്ക് പോകുന്ന ശശി മടങ്ങിയെത്തുക.

ഇൻറർനാഷണൽ ട്രെഡ് ഫെയർ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്.

യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക.കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശശിയെ പാർട്ടി ഘടകങ്ങളിൽ നിന്ന് തരംതാഴ്ത്തിയത്.

The post പികെ ശശി വിദേശയാത്രയ്ക്ക്; പാലക്കാട് പ്രചാരണത്തിൽ പങ്കെടുക്കില്ല appeared first on Metro Journal Online.

See also  തളിക്കുളം ഹാഷിദ വധക്കേസ്: പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

Related Articles

Back to top button