Kerala

മാല വീട്ടിൽ നിന്ന് മോഷണം പോയിട്ടില്ല, പോലീസിന്റേത് നുണക്കഥ

പേരൂർക്കട വ്യാജ മോഷണക്കേസിൽ വൻ വഴിത്തിരിവ്. ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പോലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ടിലുള്ളത്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പോലീസ് കഥ മെനഞ്ഞെന്നുമാണ് റിപ്പോർട്ടിലുള്ളത്

മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫക്ക് താഴെ വെച്ച് മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ മാല ഓമന തന്നെ പിന്നീട് കണ്ടെത്തി. വീടിന്റെ പിന്നിലെ ചവർ കൂനയിൽ നിന്ന് മാല കണ്ടെത്തിയെന്ന പേരൂർക്കട പോലീസിന്റെ കഥ നുണയാണെന്നും റിപ്പോർട്ടിൽ പറയുന്നു

ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാനാണ് മാല ചവർ കൂനയിൽ നിന്ന് കണ്ടെത്തിയെന്ന് പോലീസ് കഥ മെനഞ്ഞത്. ബിന്ദുവിനെ അന്യായമായി സ്‌റ്റേഷനിൽ തടഞ്ഞ് വെച്ചത് എസ്എച്ച്ഒ ശിവകുമാറും അറിഞ്ഞിരുന്നുവെന്നും രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

 

See also  കനത്ത മഴ തുടരുന്നു: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Related Articles

Back to top button