Kerala

പുതുപ്പരിയാരത്തെ യുവതിയുടെ മരണം; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ബന്ധുക്കൾ. മാട്ടുമന്ദ ചോളോട് സ്വദേശി മീരയാണ്(29) തൂങ്ങിമരിച്ചത്. ഭർത്താവ് അനൂപിന്റെ മർദനത്തെ തുടർന്നാണ് മീര മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു

അനൂപ് മർദിച്ചെന്ന് ആരോപിച്ച് മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പോലീസ് സ്റ്റഷേനിൽ പരാതി നൽകാമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും രാത്രി 11 മണിയോടെ അനൂപ് എത്തി യുവതിയെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. ഇന്ന് രാവിലെ മീര മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്

മീരയുടെ രണ്ടാം വിവാഹമായിരുന്നു അനൂപമായി നടന്നത്. ഒരു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. അനൂപ് നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് മീര പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
 

See also  തൃപ്തികരമായ വിശദീകരണം വേണം; വ്യക്തത വരുത്താതെ രാഹുലിന് തുടർ പരിഗണനയില്ലെന്ന് എഐസിസി

Related Articles

Back to top button