Kerala

ദേവസ്വം ബോർഡിന് തിരിച്ചടി, സ്വർണപ്പാളികൾ തിരിച്ചെത്തിക്കാൻ ഹൈക്കോടതി വിധി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലുള്ള സ്വർണപ്പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

സ്വർണപ്പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോടതി അനുമതിയില്ലാതെയാണ് സ്വർണപ്പാളി ഇളക്കിയതെന്ന് സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. കോടതി അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു

എന്നാൽ സ്വർണപ്പാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പ്രതികരിച്ചിരുന്നു. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് സാങ്കേതികം മാത്രമാണെന്നും സ്വർണപ്പാളികളുടെ അടക്കം സർവാധികാരി തിരുവാഭരണം കമ്മീഷണർ ആണെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞിരുന്നു.
 

See also  ദിലീപിന്‍റെ ശബരിമല ദർശനം; വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്: 4 ഉദ്യോഗസ്ഥർക്ക് നോട്ടീസ്

Related Articles

Back to top button