Local

രാജ്യസുരക്ഷ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റി

 

മുക്കം :പഹൽഗാം ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ചയിൽ നിന്ന് മോദി സർക്കാറിന് തലയൂരാൻ പറ്റില്ലെന്നും രാജ്യത്തിൻ്റെ അതിർത്തികൾ സംരക്ഷിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്നും മുസ്ലിം ലീഗ് മുക്കം മുനിസിപ്പൽ സമ്മേളനം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാൻ പറഞ്ഞു വിട്ട തീവ്രവാദികൾ നടത്തിയ ക്രൂരതകളുടെ പേരിൽ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായത്തെ വേട്ടയാടാനും കുറ്റപ്പെടുത്താനുമുള്ള സംഘ്പരിവാർ ശ്രമം അപലപനീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

കാശ്മീരീ ജനതയുടെ ആത്മാർത്ഥമായ സ്നേഹത്തെയും കരുതലിനെയും കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പഹൽഗാം രക്തസാക്ഷികളുടെ ബന്ധുക്കളെ സംഘീ വർഗ്ഗീയവാദികൾ വേട്ടയാടുന്നത് ലജ്ജാകരമാണ്

ഒരാഴ്ചയായി ആരംഭിച്ച മുക്കം മുനിസിപ്പൽ സമ്മേളന പ്രവർത്തനങ്ങളുടെ സമാപന സെഷൻ തെച്യാട് എ എം അഹ്‌മദ് കുട്ടിഹാജി നഗറിൽ പി ഉബൈദുല്ല എം എൽ എ ഉൽഘാടനം ചെയ്തു

മുനിസിപ്പൽ ലീഗ് പ്രസിഡൻ്റ് എ എം അബൂബകർ ആദ്ധ്യക്ഷം വഹിച്ചു.

യൂത്ത്ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വക്കറ്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി

സി എച്ച് സെൻ്റർ ഏറ്റവും കൂടുതൽ തുക സമാഹരിച്ച കാതിയോട് മുണ്ടുപാറ തെച്യാട് ഡിവിഷനുകൾക്കുള്ള ഉപഹാരം എം എൽ എ വിതരണം ചെയ്തു

മണ്ഡലം പ്രസിഡൻ്റ് സി കെ കാസിം
എം മധു മാസ്റ്റർ ഗഫൂർ കല്ലുരുട്ടി ദാവൂദ് മുത്താലം പി കെ മുഹമ്മദ് അബു മുണ്ടുപാറ പി വി സലാം മാസ്റ്റർ ശർഫുദ്ദീൻ ടി കെ പി കെ സലാം മുനീർ മുത്താലം ഷാഹിർ മാസ്റ്റർ സൈഫുദ്ദീൻ കാടാമ്പള്ളി ശരീഫ് വെണ്ണക്കോട് കൃഷ്ണൻ വടക്കയിൽ എം കെ മുസ്തഫ ഷഹീം ചേന്ദമംഗലൂർ എ എം നജീബുദ്ദീൻ സി കെ അഹ്മദ് കുട്ടി കെ എ അബൂബകർ മാഷ് സി പി മുഹമ്മദ് ശഫീഖ് എ കെ ശമീർ മലയിൽ സഹൽ ശംസുദ്ദീൻ ഐ പി ഉമർ പ്രസംഗിച്ചു

 

See also  പന്തം കൊളുത്തി പ്രതിഷേധിച്ചു

Related Articles

Back to top button