Kerala

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

സിപിഐ സംസ്ഥാന സെക്രട്ടറിയായി  ബിനോയ് വിശ്വം തുടരും. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും തെരഞ്ഞെടുത്തു. പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ബിനോയ് വിശ്വം പറഞ്ഞു

പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലുണ്ടായ പരാജയം പാർട്ടിക്കേറ്റ മുറിവാണ്. പാർട്ടി വോട്ട് ചോർന്നോയെന്ന് പരിശോധിക്കണം. ലോക്കപ് മർദനത്തെ എതിർക്കുന്ന ശക്തമായ നിലപാട് സിപിഐ സ്വീകരിക്കും. വേദിയിലിരിക്കാൻ യോഗ്യത ഇല്ലാത്തതിനാലാണ് കെഇ ഇസ്മായിലിനെ വിളിക്കാതിരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു

നേരത്തെ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നുവെന്നും ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതര തെറ്റാണെന്നും വിമർശനം ഉയർന്നു

See also  കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വിദ്യാർത്ഥി റോഡിൽ വീണ് അപകടം

Related Articles

Back to top button