Kerala

തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖാ വിവാദം: ശരത് പ്രസാദിനെതിരെ നടപടി വന്നേക്കും

തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖ വിവാദത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ നടപടി വന്നേക്കും. സിപിഎം നടപടിയെടുക്കുമെന്നാണ് സൂചന. വിഷയത്തിൽ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും

സിപിഎം നേതാക്കൾ വലിയ ഡീലിംഗുകൾ നടത്തുന്നവരാണെന്നാണ് പുറത്തുവന്ന ശബ്ദരേഖയിൽ ശരത്ത് പറയുന്നത്. ഇത് കുറച്ചൊന്നുമല്ല സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയത്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നും ശരത് പ്രസാദ് പറയുന്നു

നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കൻമാരാണ്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും പുറത്തുവന്ന ശബ്ദരേഖയിൽ ശരത് പ്രസാദ് പറയുന്നു.
 

See also  പാലക്കാട്ട് ഇഞ്ചോടിഞ്ച്, എതിരില്ലാതെ പ്രദീപും പ്രിയങ്കയും

Related Articles

Back to top button