Kerala

എല്ലാ ആവശ്യവും നിറവേറ്റാൻ ആകുമോ; പത്മജയുടെ ആത്മഹത്യാ ശ്രമത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

ജീവനൊടുക്കിയ കോൺഗ്രസ് നേതാവും വയനാട് മുൻ ഡിസിസി ട്രഷററുമായ എൻഎം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടി എൻഎം വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവൻ നിറവേറ്റി കൊടുക്കാൻ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു

പാർട്ടി അവരെ സഹായിക്കുന്നുണ്ട്. അതൊരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തിൽ അല്ല. വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിക്കുന്നത്. അവർ ആവശ്യപ്പെടുന്ന മുഴുവൻ കാര്യവും ചെയ്യാൻ കോൺഗ്രസ് പാർട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പൈസ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു

വടക്കാഞ്ചേരി പോലീസ് കറുത്ത മുഖംമൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ കെ എസ് യു പ്രവർത്തകരെ ജയിലിലെത്തി കണ്ട ശേഷമാണ് പത്മജയുടെ ആത്മഹത്യാശ്രമത്തിൽ സണ്ണി ജോസഫ് പ്രതികരിച്ചത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ പോലീസിനെ ആയുധമാക്കുന്നത് പിണറായിയുടെ തെറ്റായ പോലീസ് നയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു
 

See also  താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത ഭരണസമിതി ജൂണിൽ

Related Articles

Back to top button