Education

ബംഗാളിലെ ന്യൂ മേനാഗുരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

ബംഗാളിലെ ന്യൂ മേനാഗുരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. അലിപുർദുവാർ ഡിവിഷനിലെ ന്യൂ മെയ്‌നാഗുരി സ്റ്റേഷനിലാണ് അപകടം. ഇന്ന് രാവിലെ 6.26നാണ് ട്രെയിൻ പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു

ഇതുവഴിയുള്ള ട്രെയിനുകൾ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടതായും ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അലിപുർദുവാർ ഡിവിഷൻ റെയിൽവേ മാനേജർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

The post ബംഗാളിലെ ന്യൂ മേനാഗുരിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു appeared first on Metro Journal Online.

See also  പാലക്കാട്ടെ റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന; സ്ത്രീകളെ അപമാനിച്ചത് പൊറുക്കില്ലെന്ന് സതീശൻ

Related Articles

Back to top button