Kerala

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; രോഗബാധ പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 66 പേർക്കാണ്

സംസ്ഥാനത്ത് ഈ വർഷം 19 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം 11ന് നടന്ന രണ്ട് മരണങ്ങൾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് പട്ടികയിൽ കൂട്ടിച്ചേർത്തത്

ഈ മാസം രോഗം സ്ഥിരീകരിച്ച 19 പേരിൽ ഏഴ് പേർ മരിച്ചു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലായി പതിനഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
 

See also  വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button