Kerala

കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ലക്ഷ്യം; രാഹുൽ മാങ്കൂട്ടത്തിലിനെ കുത്തി ആരോഗ്യമന്ത്രി

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരോക്ഷമായി കുത്തി ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ് എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള ആരോപണം രാഹുൽ നേരിടുന്നുണ്ട്

കേരളത്തിലെ ശിശുമരണ നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാൻ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. ഗർഭസ്ഥ ശിശുക്കൾക്ക് വരെ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികൾ അടക്കം, ശിശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിൽ

കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തു പിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. നേരത്തെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കും കണക്കുകൾ നിരത്തി മന്ത്രി മറുപടി നൽകിയിരുന്നു
 

See also  അർജുന്റെ പേരിൽ ഫണ്ട് പിരിവ്, വൈകാരികത മാര്‍ക്കറ്റ്‌ ചെയ്യുന്നു: മനാഫിനെതിരെ അർജുന്റെ കുടുംബം

Related Articles

Back to top button