Kerala

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദനം; അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂര മർദനം. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവിനാണ് മർദനമേറ്റത്. ബിജുവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത്. 

പത്തനംതിട്ട സ്വദേശിയാണ് ബിജു. കഴിഞ്ഞ 13ന് വൈകിട്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ എത്തിക്കുന്നത്. ആന്തരിക അവയവങ്ങൾക്കടക്കം ക്ഷതമേറ്റിരുന്നു. 12ാം തിയതിയാണ് പേരൂർക്കട പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകയെ ഉപദ്രവിച്ചു എന്ന പേരിലായിരുന്നു അറസ്റ്റ്. 

പിന്നീട് ഇയാളെ കോടതി റിമാൻഡ് ചെയ്തു. പിന്നീട് ഇയാളെ ജില്ലാ ജയിലിൽ എത്തിച്ചു. 13ാം തിയതി ബിജുവിനെ ജില്ലാ ജയിലിന് അകത്തുള്ള ഓടയ്ക്കകത്ത് അവശനിലയിൽ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ നൽകിയിട്ടുള്ള വിശദീകരണം.

See also  പോപുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി; 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

Related Articles

Back to top button