Kerala

കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപത്തുള്ള ആരാധനാലയത്തിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്കയാണ്(33) മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് വർഷമായി മഠത്തിലെ അന്തേവാസിയാണ്. 

രണ്ട് ദിവസം മുമ്പ് മേരിയുടെ ബന്ധുക്കൾ മഠത്തിൽ വന്നിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മേരി ഡിപ്രഷൻ അവസ്ഥയിലായിരുന്നു എന്നാണ് കുറിപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
 

See also  ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ

Related Articles

Back to top button