Kerala

ചരിത്രക്കുതിപ്പിൽ നിന്ന് നേരിയ ഇടിവുമായി സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

ഇന്നലെ ചരിത്ര മുന്നേറ്റം നടത്തിയ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 82,000ത്തിന് താഴെ എത്തി. 81,920 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്. ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വർണവില 82,000 കടന്നത്

ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 10,240 രൂപയായി. ഇന്നലെ 82,080 രൂപ പവനും ഗ്രാമിന് 10,260 രൂപയുമായിരുന്നു. എന്നാൽ അടുത്ത കുതിപ്പിന് മുമ്പ് താത്കാലികമായുള്ള താഴ്ച മാത്രമാണിതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു

ഇന്ന് വൈകിട്ട് യുഎസ് ഫെഡറൽ റിസർവ് പലിശനയം പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില  കുതിച്ചേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഒരു പവന്റെ ആഭരണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമൊക്കെ ചേർത്ത് 90000 രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരും.
 

See also  എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും

Related Articles

Back to top button