Kerala

പാലക്കാട് കോങ്ങോട് രണ്ട് സ്‌കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി

പാലക്കാട് കോങ്ങാട് വിദ്യാർഥിനികളെ കാണാതായതായി പരാതി. കോങ്ങാട് കെപിആർപി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. രണ്ട് കുട്ടികൾക്കും 13 വയസാണ് പ്രായം. രാവിലെ ഏഴ് മണിക്ക് വീട്ടിൽ നിന്നും ട്യൂഷന് പോയിരുന്നു. 

സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് കുട്ടികൾ ട്യൂഷൻ സെന്ററിൽ നിന്നിറങ്ങിയത്. എന്നാൽ സ്‌കൂളിലെത്തിയില്ല. പരീക്ഷക്ക് മാർക്ക് കുറഞ്ഞതോടെ കുട്ടികളെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് കുട്ടികൾ നാടുവിട്ടതെന്നാണ് സംശയം. 

കുട്ടികൾ സ്‌കൂളിൽ എത്താത്തത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497947216 എന്ന നമ്പറിൽ ബന്ധപ്പെടണം
 

See also  ആലപ്പുഴയിലെ 28കാരിയുടെ കൊലപാതകം: അമ്മയും അമ്മാവനും കൂടി അറസ്റ്റിൽ

Related Articles

Back to top button