Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല

ശക്തമായ മഴയ്‌ക്കൊപ്പം 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. 

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇടത്തംര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിൽ ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴ തുടരുകയാണ്. ശക്തമായ ഇടിമിന്നലും മേഖലയിലുണ്ട്.
 

See also  കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ

Related Articles

Back to top button