Kerala

കൊല്ലത്ത് ഗർഭിണിയായ ഭാര്യയുടെ അടിവയറ്റിൽ ചവിട്ടി ഭർത്താവ്

കൊല്ലം ഓച്ചിറയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിക്ക് ക്രൂര മർദനം. അഴീക്കൽ സ്വദേശി അക്ഷയക്കാണ് മർദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭം അലസിപ്പിക്കാനായി ഭർത്താവ് അടിവയറ്റിൽ ചവിട്ടിയതായി യുവതി പറയുന്നു

എട്ട് മാസം മുമ്പായിരുന്നു അക്ഷയയുടെ വിവാഹം. സിആർപിഎഫ് ജവാനാണ് അക്ഷയയുടെ ഭർത്താവ്. 28 പവൻ സ്വർണവും 11 ലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. ഇത് കുറഞ്ഞു പോയെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ മാനസിക, ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കിയതായി യുവതി പറയുന്നു

ഗർഭിണിയായതോടെ ഉപദ്രവം കൂടി. ഭർതൃമാതാവും ഭർതൃപിതാവും ചേർന്ന് നിരവധി കള്ളങ്ങൾ ഭർത്താവിന് പറഞ്ഞു കൊടുക്കും. ഇത് കേട്ട് ഭർത്താവ് തന്നെ മർദിക്കും. ഗർഭം അലസിപ്പിക്കാൻ വയറ്റിൽ ചവിട്ടാൻ നിർദേശിച്ചത് ഭർതൃമാതാവാണെന്നും അക്ഷയ പരാതിപ്പെടുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌
 

See also  കാലവര്‍ഷം സജീവമാകുന്നു; അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത: നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Related Articles

Back to top button