Kerala

വയോധികന്റെ നിവേദനം മടക്കിയ സംഭവം; അതൊരു കൈപ്പിഴ ആയിരുന്നുവെന്ന് സുരേഷ് ഗോപി

തൃശ്ശൂരിൽ കലുങ്ക് സംവാദത്തിനിടെ വയോധികൻ നൽകിയ നിവേദനം തുറന്ന് പോലും നോക്കാതെ മടക്കിയ സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി. നിവേദനം നിരസിച്ചതിൽ സംഭവിച്ചത് കൈപ്പിഴയാണ്. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 

വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചുവേലായുധൻമാരെ ഇനിയും കാണിച്ച് തരാം. വേലായുധൻ ചേട്ടൻമാരെ ഇനിയും അങ്ങോട്ട് അയക്കും. പാർട്ടിയെ കൊണ്ട് നടപടി എടുപ്പിക്കും. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി പറഞ്ഞു

നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപ്പിക്കണം. വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല, ഒരു സമൂഹത്തിനാണ് ജനപ്രതിനിധി. കലുങ്ക് സംവാദം ഒരു സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇതൊരു തീവ്രശക്തിയായി മാറും. എംപി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു
 

See also  പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കും; ഉപാധികൾ ഏർപ്പെടുത്തുമെന്ന് ഹൈക്കോടതി

Related Articles

Back to top button