Kerala

വടകരയിൽ സ്വകാര്യ ബസിടിച്ച് പരുക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു

കോഴിക്കോട് വടകര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്റവിട പുഷ്പവല്ലിയാണ്(65) മരിച്ചത്. 

ഗുരുതരമായി പരുക്കേറ്റ പുഷ്പവല്ലിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഇറങ്ങി ബസ് സ്റ്റാൻഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മകളും കൊച്ചുമകളും അപകടസമയത്ത് ഒപ്പമുണ്ടായിരുന്നു. 

ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. വടകര-പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ റാം എന്ന ബസാണ് പുഷ്പവല്ലിയെ ഇടിച്ചത്. മഹിളാ കോൺഗ്ര് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയാണ് പുഷ്പവല്ലി
 

See also  റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞു

Related Articles

Back to top button