Kerala

കോഴിക്കോട് വളയം ഗവ. ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് വളയം ഗവ. ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. 

അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച് എന്നിവയിൽ നിന്നാണ് തീയും പുകയും ഉയർന്നത്. 

ജീവനക്കാർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വലിയ അപകടമാണ് വഴിമാറിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
 

See also  നവീൻ ബാബുവിന്റെ മരണത്തിൽ വേദനയുണ്ട്; നിരപരാധിത്വം തെളിയിക്കുമെന്ന് പി പി ദിവ്യ

Related Articles

Back to top button