Kerala

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉദ്‌ഘാടനം ചെയ്തു

തിരുവനന്തപുരം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ൽ ഹജ്ജ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ സാങ്കേതിക പഠന പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .

മണക്കാട് ജമാഅത്ത് ഓഡിറ്റോറിയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ സംസ്ഥന ഹജ്ജ് കമ്മിറ്റി അംഗം എം.എസ് അനസ് ഹാജി ഉദ്‌ഘാടനം ചെയ്‌തു .ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ തിരുവല്ലം യൂസഫ്  ആമുഖപ്രഭാഷണം നടത്തി. മണക്കാട് വലിയപള്ളി ജമാഅത്ത്  പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി ,പി.എം.എസ് ഖാജ ഹാജി , ശരീഫുദ്ധീൻ മണക്കാട് ,Asst DTO ഷാൻ അബ്ദുൽ അസീസ്  പ്രസംഗിച്ചു 

പൂന്തുറ പുത്തൻ പള്ളി ചീഫ് ഇമാo  ഓച്ചിറ അബ്ദുള്ള മൗലവി , ഹജ്ജ് ഫാക്കൾറ്റിമാരായ  നിഷാദ് പന്ത്രണ്ടിൽ  , അസീം എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി . ആയിരത്തോളം ഹജ്ജ് തീർത്ഥാടകർ പരിശീലന ക്യാമ്പിൽ സംബന്ധിച്ചു . ശേഷിക്കുന്ന രണ്ടു ഘട്ടം പരിശീലന ക്ലാസുകൾ മറ്റു കേന്ദ്രങ്ങളിൽ പിന്നീട് സംഘടിപ്പിക്കും .

See also  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button