Kerala

വയനാട് ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം നടത്തും: സതീശൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ പാർലമെന്റ് സമ്മേളനത്തിന് ശേഷം ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അടുത്തുള്ള ഭൂമിയുടെ രജിസ്‌ട്രേഷൻ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും വിഡി സതീശൻ പറഞ്ഞു

റോഡിൽ നിന്ന് വളരെ സമീപത്തുള്ള റസിഡൻഷ്യൽ ഏരിയയിലാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. കോൺഗ്രസ് കണ്ടെത്തിയ സ്ഥലത്തിനെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണ്. പ്രധാന റോഡിൽ നിന്ന് 200 മീറ്റർ അകലെയാണ് കണ്ടെത്തിയ ബൂമി

കൃത്യമായ വഴിയുള്ള പ്രദേശമാണെന്നും സതീശൻ പറഞ്ഞു. വീട് നിർമാണത്തിന് സർക്കാർ സ്ഥലം തരുമെന്നാണ് ആദ്യം കരുതിയത്. ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് സ്വന്തമായി ഭൂമി കണ്ടെത്താൻ ആരംഭിച്ചത്. പത്തിലേറെ സ്ഥലങ്ങൾ കണ്ടു. സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് സ്ഥലം വാങ്ങിയതെന്നും സതീശൻ പറഞ്ഞു
 

See also  ആര് കണ്ടില്ലേലും സിസിടിവി കാണും; യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊന്ന മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ

Related Articles

Back to top button