Kerala

കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

സിപിഎം നേതാവ് കെജെ ഷൈനിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായി പോസ്റ്റിട്ട കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ വീട്ടിൽ പോലീസ് റെയ്ഡ്. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു

ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പ് വരുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിശോധന സമയത്ത് ഗോപാലകൃഷ്ണൻ വീട്ടിലുണ്ടായിരുന്നില്ല

ഗോപാലകൃഷ്ണൻ ഒളിവിലാണെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചു. ഷൈനിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം
 

See also  തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

Related Articles

Back to top button