Kerala

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലീഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ശാസ്തമംഗലം എസ് പി ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം ജീവനക്കാരിയായിരുന്നു. രണ്ട് ദിവസമായി യുവതിയെ സംബന്ധിച്ച് വീട്ടുകാർക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.
 

See also  കഴക്കൂട്ടത്ത് ഐഎഎസ് വിദ്യാര്‍ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി

Related Articles

Back to top button