National

ഉത്തരാഖണ്ഡിൽ ഹിമപാതം: 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഇന്ത്യ-ചൈന അതിർത്തി മേഖലയിലെ ബോർഡർ റോഡ് ഓർഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. 57 തൊഴിലാളികളാണ് ഹിമപാതത്തിൽ കുടുങ്ങിയത്.

ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. 41 പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ബദരിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതം. റോഡ് നിർമാണത്തിനെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ വ്യോമസേനയുടെ സഹായം തേടി. നിലവിൽ സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

The post ഉത്തരാഖണ്ഡിൽ ഹിമപാതം: 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, 16 പേരെ രക്ഷപ്പെടുത്തി appeared first on Metro Journal Online.

See also  ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button