Kerala

83,000 കടന്ന് കുതിപ്പ്, വില 84,000ത്തിന് അരികിൽ; പിടിവിട്ട് കുതിച്ച് സ്വർണവില

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി 83,000 രൂപ കടന്നു. ഇന്ന് പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 84,000ത്തിന് അരികിൽ എത്തി. 83,840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

ഗ്രാമിന് 115 രൂപ വർധിച്ച് 10,480 രൂപയായി. സെപ്റ്റംബർ മാസം മാത്രം പവന്റെ വിലയിൽ 6200 രൂപയോളമാണ് വർധിച്ചത്. സെപ്റ്റംബർ ഒന്നിന് പവന്റെ വില 77,640 രൂപയിലായിരുന്നു. 

ഇന്നലെ സ്വർണവില രണ്ട് തവണയായി 680 രൂപ വർധിച്ചിരുന്നു. രാവിലെ 320 രൂപയും ഉച്ചയ്ക്ക് ശേഷം 360 രൂപയുമാണ് വർധിച്ചത്. സെപ്റ്റംബർ 9ന് ആണ് സ്വർണവില ആദ്യമായി 80,000 രൂപ കടന്നത്. സെപ്റ്റംബർ 16ന് ആദ്യമായി 82,000 രൂപയും കടന്നു. 

്‌
 

See also  പങ്കാളിയെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച കേസ്; യുവമോർച്ച നേതാവ് ഗോപുവിനെ ബിജെപിയിൽ നിന്ന് പുറത്താക്കി

Related Articles

Back to top button