Kerala
തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ; മോഷ്ടിച്ച കാറിൽ ആയുധങ്ങളും

തിരുവനന്തപുരത്ത് എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. വെള്ളല്ലൂർ സ്വദേശി അർജുൻ, ബീമാപ്പള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള, വെട്ടുകാട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്.
മോഷ്ടിച്ച വാഹനത്തിൽ കടത്തുകയായിരുന്ന 17 ഗ്രാം എംഡിഎംഎയുമായി കല്ലമ്പലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് വെട്ടുകത്തിയും കഠാരയും അടക്കമുള്ള ആയുധങ്ങളും പോലീസ് കണ്ടെത്തി.
കല്ലമ്പലത്ത് നിന്ന് രണ്ട് മാസം മുമ്പ് കാണാതായ ഇന്നോവ കാറിലായിരുന്നു ഇവരുടെ യാത്ര. പ്രതികളെ പിന്തുടർന്നെത്തിയ പോലീസ് ബലപ്രയോഗത്തിലാണ് ഇവരെ കീഴടക്കിയത്. നിരവധി ക്രിമിനൽ കേസുകൾ ഇവർക്ക് എതിരെയുണ്ട്.