Kerala
വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നജീബാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെല്ലിൽ വെച്ച് അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
പോലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഉടനെ സെൽ തുറന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിൽ 69കാരിയെ പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ നജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയിൽ താമസിക്കുന്ന വൃദ്ധയാണ് പീഡനത്തിന് ഇരയായത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. വൃദ്ധയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ നജീബ് ഭാര്യയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. തുടർന്ന് ഇയാൾ നജീബിനെ തടഞ്ഞ് വെച്ച് ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.



