Kerala

എം എസ് സി കപ്പൽ അപകടം; കപ്പൽ കമ്പനി 1200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

എം എസ് സി എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതി നാശത്തിന് 1200.6 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് കോടതിയുടെ ഉത്തരവ്. 

മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടാക്കിയ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം

എന്നാൽ സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് കപ്പൽ കമ്പനി വാദിച്ചു. സമുദ്രാതിർത്തിയിൽ നിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയുള്ളതിനാൽ കേരളാ സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും കമ്പനി വാദിച്ചിരുന്നു.
 

See also  തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

Related Articles

Back to top button