അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി, സുകുമാരൻ നായർ കട്ടപ്പ; കരയോഗം ഓഫീസിന് മുന്നിൽ ബാനർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുന്നിൽ ബാനർ. സുകുമാരൻ നായർ കട്ടപ്പയാണ് എന്നാണ് ബാനറിൽ പരിഹസിക്കുന്നത്. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നും ബാനറിൽ പറയുന്നു
സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും പരിഹസിക്കുന്നു. ഇന്നലെ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അനുകൂലിച്ച് സുകുമാരൻ നായർ രംഗത്തു വന്നിരുന്നു. സർക്കാരിൽ എൻ എസ് എസിന് വിശ്വാസമുണ്ടെന്നും കോൺഗ്രസ് വിശ്വാസ സംരക്ഷണത്തിനായി ഒന്നും ചെയ്തില്ലെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു. പിന്നാലെയാണ് ബാനർ പ്രത്യക്ഷപ്പെട്ടത്
സർക്കാരിനെ പുകഴ്ത്തിയായിരുന്നു സുകുമാരൻ നായർ രംഗത്തുവന്നത്. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. വിശ്വാസ പ്രശ്‌നത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ല, കോൺഗ്രസിന്റേത് കള്ളക്കളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.