Kerala
ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെ, തെളിവുകൾ പുറത്തുവിടാൻ തയ്യാർ: ഇഎൻ സുരേഷ് ബാബു

ലൈംഗിക ആരോപണ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ വീണ്ടും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ആരോപണങ്ങളിൽ ഷാഫി പറമ്പിൽ നിയമപരമായി പോകട്ടെയെന്നും നേരിടാൻ സിപിഎം തയാറെന്നും സുരേഷ് ബാബു പറഞ്ഞു. താൻ ഉന്നയിച്ച വിഷയം ഷാഫി തന്നെ ഏറ്റെടുത്തു.
കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത.് പറയേണ്ടത് പറയാൻ ശേഷി ഉള്ളതു കൊണ്ടാണ് പറഞ്ഞത്. തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടുകയും ചെയ്യുമെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു നേരത്തെ ആരോപിച്ചത്. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫിയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു